SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

റൊട്ടിയുണ്ടാക്കി ബിൽ ഗേറ്ര്‌സ് പ്രശംസിച്ച് മോദി

Increase Font Size Decrease Font Size Print Page
bill-gates

ന്യൂഡൽഹി: മൈക്രോസോഫ്റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്‌സ് റൊട്ടിയുണ്ടാക്കിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നന്നായി റൊട്ടിയുണ്ടാക്കിയതിന് ബിൽ ഗേറ്റ്സിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുക കൂടി ചെയ്തതോടെ വീഡിയോ വൻ ഹിറ്രായി. അമേരിക്കൻ സെലിബ്രിറ്റി ഷെഫ് എയ്‌തൻ ബെർനാഥിനൊപ്പമാണ് ബിൽ ഗേറ്റ്സ് വീഡിയോ ചെയ്തത്. പോസ്റ്ര് ചെയ്ത് നിമിഷങ്ങൾക്കകം ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. എയ്‌തൻ ബിൽ ഗേറ്റ്സ്നെ റൊട്ടിയുണ്ടാക്കാൻ പഠിപ്പിക്കുന്നതായി വീഡിയോയിൽ കാണാം.ഞങ്ങൾ ഒരുമിച്ച് ഇന്ത്യൻ റൊട്ടി ഉണ്ടാക്കിയെന്നും ബീഹാറിൽ നിന്നെത്തിയ എയ്തൻ അവിടെയുള്ള കർഷകരുമായി സംസാരിച്ചെന്നും അങ്ങനെ റൊട്ടിയുണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയെന്നും ബിൽ ഗേറ്റ്സ് കുറിച്ചു.

വീഡിയോ പങ്കു വച്ച നരേന്ദ്ര മോദി കൊള്ളാം എന്നും ഇന്ത്യയിലെ പുതിയ ട്രെൻഡ് ചെറുധാന്യങ്ങളാണെന്നും ആരോഗ്യത്തിനു ഗുണകരമായ ചെറുധാന്യ വിഭവങ്ങൾ കൂടി പരീക്ഷിക്കു എന്നും കുറിച്ചു.

രസകരമായ നിരവധി കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് ബിൽ ഗേറ്റ്സും എയ്തനും റൊട്ടി ഉണ്ടാക്കുന്നതും നെയ് കൂട്ടി കഴിക്കുന്നതും. പാചകം ചെയ്യാറുണ്ടോ എന്ന് ബിൽ ഗേറ്റ്സിനോട് ചോദിക്കുമ്പോൾ സൂപ്പ് ചൂടാക്കുന്നത് പാചകമാണെങ്കിൽ അത് ചെയ്യാറുണ്ട് എന്നായിരുന്നു മറുപടി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY