SignIn
Kerala Kaumudi Online
Thursday, 29 October 2026 4.42 AM IST

1.10 കോടി വായ്പ നൽകി

society
തിരുവല്ല താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വനിതാ സ്വയംസഹായ സംഘങ്ങൾക്ക് വായ്പാ വിതരണോദ്ഘാടനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കുമായി സഹകരിച്ച് വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 1.10 കോടി രൂപയുടെ വായ്പാ വിതരണം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ വായ്പാ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജർ വി.അശോക് കുമാർ, യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, കമ്മിറ്റിയംഗങ്ങളായ ആർ.സൈലേഷ്‌കുമാർ, ആർ.ചന്ദ്രശേഖരൻ നായർ, സി.ചന്ദ്രൻപിള്ള, ടി.പി.രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പത്ത് സ്വയം സഹായസംഘങ്ങൾക്കാണ് വായ്പ അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL