തിരുവല്ല: കാറിൽ കറങ്ങിനടന്ന് വാഹനങ്ങളുടെയും എം.സി.റോഡിലെ തെരുവ് വിളക്കുകളുടെയും ഉൾപ്പെടെയുള്ള ബാറ്ററികൾ മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പെരിങ്ങര പെരുന്തുരുത്തി താഴ്ചത്തറയിൽ അജു പോൾ (21), അഖിൽ ബാബു (23), ആലംതുരുത്തി പാലക്കുഴിയിൽ ഷാജു (23), കാരണത്തുശ്ശേരിയിൽ അനൂപ് വർഗീസ് (30) എന്നിവരാണ് പിടിയിലായത്. വഞ്ചിമൂട്ടിൽപ്പടി, മടിക്കോലിപ്പടി, വെങ്ങലി ഈരടിച്ചിറ, മണിമന്ദിരം എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളിലെ സോളാർ ബാറ്റിയാണ് കവർന്നത്. കഴിഞ്ഞ ഒൻപതിന് രാത്രിയായിരുന്നു കവർച്ച. ഇവർ വാഹനത്തിൽ പോകുന്ന ദൃശ്യങ്ങൾ സി.സി. കാമറയിൽ പതിഞ്ഞിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മോഷ്ടിക്കുന്ന ബാറ്ററി പെരിങ്ങരയിലെ ആക്രിക്കടയിലാണ് സംഘം വില്പന നടത്തിയിരുന്നത്. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ ഐ.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനീഷ് എബ്രഹാം, ഷജീം ജെ, കുരുവിള സക്കറിയ, സീനിയർ സി.പി.ഒ മനോജ്കുമാർ, ജീവൻദാസ്,മാത്യു, സി.പി.ഓ മനോജ്, ജോസ് കുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |