SignIn
Kerala Kaumudi Online
Sunday, 20 September 2026 5.27 AM IST

'എന്നു നാട്ടിൽ വരും"? മറുപടി ഒരു സ്മൈലി

തീരാവേദനയായി ലക്ഷ്മികയുടെ വേർപാട്

as

യുവനടി ലക്ഷ്മിക സജീവന്റെ അപ്രതീക്ഷിത വേ‌‌ർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ. മാറ്റി നിറുത്തപ്പെടുന്നവരുടെ അതിജീവിതത്തിന്റെ കഥ പറയുന്ന കാക്ക എന്ന ഹ്രസ്വ ചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലക്ഷ്മിക ശ്രദ്ധേയാവുന്നത്. ഷാർജയിൽ ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്യുകയായിരുന്നു. ഹ‌‌ൃദയാഘാതമാണ് മരണകാരണം എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ലക്ഷ്മികയുടെ സുഹൃത്തുക്കൾ പങ്കുവച്ച പോസ്റ്റുകൾ ശ്രദ്ധ നേടുന്നു. ''എന്നു നാട്ടിൽ വരും എന്ന് ചോദിച്ചപ്പോൾ ഒരു സ്മൈലി ഇട്ടു.

ഉത്തരം നീ ഇന്ന് തന്നല്ലോ മോളേ. .. നീ ജോലിയിലാണ്. .. അതേ ഞാൻ വിളിക്കുമ്പോഴൊക്കെ ജോലിയോടൊപ്പം കാതിൽ ഫോൺ വച്ച് മിണ്ടുന്നതുപോലെ. .. ഇപ്പോ ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത അത്രയും തിരക്കുള്ള ജോലിയിൽ ആണെന്ന് കരുതിക്കാേളാം.... എന്നാണ് സുഹൃത്തുക്കളുടെ കുറിപ്പ്.

ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണ്ണതത്ത, സൗദി വെള്ളക്ക , ഒരുകുട്ടനാടൻ ബ്ലോഗ്, നിത്യ ഹരിതനായകൻ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക അഭിനയിച്ചുണ്ട്. കൊച്ചി പള്ളൂരുത്തിയാണ് നാട്. മൃതദേഹം തിങ്കളാഴ്ച നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ചൊവ്വാഴ്ചയാണ് സംസ്കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY