SignIn
Kerala Kaumudi Online
Sunday, 21 June 2026 12.09 PM IST

51 കലത്തിൽ പ്രതീക്ഷ പൊങ്കാലയിട്ട് പൊലീസ് റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം: തലസ്ഥാനം ആറ്റുകാലമ്മയ്ക്ക് ഭക്തിപൊങ്കാല സമർപ്പിച്ചപ്പോൾ സമരവീഥിയിൽ പ്രതീക്ഷ പൊങ്കാലയർപ്പിച്ച് ഉദ്യോഗാർത്ഥികൾ.ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിലാണ് 51 കലത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പൊങ്കാലയിട്ടത്.150 ഉദ്യോഗാർത്ഥികളുമുണ്ടായിരുന്നു. ഇത് പ്രതിഷേധമല്ലെന്നും പ്രതീക്ഷയോടെ ചെയ്തതാണെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.തങ്ങൾക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു.
ഇവരുടെ കുടുംബങ്ങളും ഇക്കൊല്ലം സെക്രട്ടേറിയറ്റിന് മുന്നിലാണ് പൊങ്കാലയിട്ടത്.ആറ്റുകാലിലും പരിസരപ്രദേശങ്ങളിലുമാണ് സ്ഥിരമായി പൊങ്കാലയിടുന്നത്.ഇക്കൊല്ലം തങ്ങളുടെ മക്കൾ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത് സങ്കടവും പ്രതീക്ഷയും കൊണ്ടാണെന്ന് അമ്മമാർ പ്രതികരിച്ചു.നിയമനമാവശ്യപ്പെട്ട് പാതി മീശ വടിച്ചും,ഉപ്പുക്കല്ലിൽ നിന്ന് പുല്ല് തിന്നും ഉദ്യോഗാർത്ഥികൾ നടത്തുന്ന രാപ്പകൽ സമരം 14 ദിവസം പിന്നിട്ടു. ഇവരുടെ ലിസ്റ്റ് കാലാവധി കഴിയാൻ 48 ദിവസമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL