SignIn
Kerala Kaumudi Online
Thursday, 15 October 2026 3.52 PM IST

വീട്ടമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഭർത്താവ് റിമാൻഡിൽ

asokan

വർക്കല : ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷംവീട്ടിൽ ലീല(45)യെയാണ് ഭർത്താവ് അശോകൻ (59) കൊലപ്പെടുത്താൻ ശ്രമിച്ചത്. വ‌ർക്കല കോടതി ഇയാളെ റിമാൻ‌ഡുചെയ്തു. രാത്രിയിൽ അശോകനും ലീലയും തമ്മിൽ വഴക്കുണ്ടായി.

മകൾ അഞ്ചുവും ചെറുമകളും വീട്ടിലുണ്ടായിരുന്നു.പിന്നീട്, ഉറങ്ങിക്കിടന്ന ലീല യുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരണ വെപ്രാളത്തിൽ നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ ലീലയെ മകൾ അഞ്ചുവും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് .

അഞ്ചുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമത്തിന് അയിരൂർ പൊലീസ് കേസെടുത്തു. കൂലിപ്പണിക്കാരനായിരുന്ന അശോകന് ഒരു വർഷം മുമ്പ് സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നിരുന്നു. ചികിത്സയിലൂടെ ഭേദപ്പെട്ടെങ്കിലും കാലിന് ബലക്കുറവ് സംഭവിച്ചതിനാൽ ,ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിലായി . ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത് . അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് കൊലപ്പെടുത്താൻ കാരണമായതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കുറ്റം സമ്മതിച്ചതായും അയിരൂർ പൊലീസ് പറഞ്ഞു. ഫോട്ടോ : അറസ്റ്റിലായ അശോകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY