SignIn
Kerala Kaumudi Online
Wednesday, 09 September 2026 5.09 AM IST

ഇത് നേതാജി ആരാധകരുടെ കുടുംബം: രാഹുലിന്റെയും

READ ENGLISH VERSION
anil-bose

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ഈ വീ‌ടിന്റെ ഐശ്വര്യം.മുത്തച്ഛനും അച്ഛനും ആരാധന .നേതാജി സുഭാഷ് ചന്ദ്രബോസിനോട്. ഇളം തലമുറക്കാരന് കടുത്ത ആരാധന രാഹുൽ ഗാന്ധിയോടും.കന്യാകുമാരി മുതൽ കാശ്മീർ വരെ 4080 കിലോമീറ്റർ ദൂരം പിന്നിട്ട രാഹുൽ ഗാന്ധിയുടെ 150 ദിവസത്തെ പദയാത്രയിൽ മുഴുനീളം പങ്കാളിയായി ദേശീയ മാദ്ധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ആലപ്പുഴ കുട്ടനാട്ടുകാരൻ അനിൽ ബോസ്.

അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും, കെ.പി.സി.സി വക്താവുമാണ് അനിൽ ബോസ്. ആലപ്പുഴ പാർലമെന്റ് സീറ്റിൽ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വീണ്ടുംമത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കെ, പകരം പാർട്ടി ഹൈക്കമാൻഡ് പരിഗണിക്കുന്ന പേരുകാരിൽപ്രമുഖനാണ് രാഹുലിന്റെ ഇഷ്ട ശിഷ്യൻ കൂടിയായ അനിൽ.

നെല്ലിന്റെ മണമുള്ള കുട്ടനാട്ടിലെ കാവാലം ചെറുകരയിൽ അനിൽ ബോസ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാൽ വച്ചത് തന്നെ സമരങ്ങളിലും പദയാത്രകളിലും പങ്കെടുത്തു കൊണ്ടാണ്.അഞ്ചാം ക്ലാസിൽ പഠിക്കവെ, രമേശ് ചെന്നിത്തല നയിച്ച കേരള മാർച്ചിൽ ചങ്ങനാശേരി മുതൽ ആലപ്പുഴ വരെ ഒരു ദിവസം പങ്കെടുക്കാനായിരുന്നു പാർട്ടി നിർദ്ദേശം. എന്നാൽ, മാർച്ച് തലസ്ഥാനത്ത് സമാപിക്കുന്നത് വരെ പങ്കാളിയായി.യൂത്ത് കോൺഗ്രസ് നടത്തിയ 44 ദിവസത്തെ, കാസർകോട് മുതൽ തിരുവനന്തപുരം വരെ 840 കീലോ മീറ്റർ നീണ്ട യുവജന മാർച്ചിലും മുഴു നീള സാന്നിദ്ധ്യമായിരാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയിൽ ബംഗാൾ വരെ പിന്തുർന്ന ശേഷമാണ്കോ ൺഗ്രസ്

സമരാഗ്നിയിൽ പങ്കെടുക്കാൻ കേരളത്തിൽ തിരിച്ചെത്തിയത്.

സ്വാതന്ത്യ സമരസേനാനിയും ,ഐ.എൻ.എ ഭടനുമായിരുന്നു മുത്തച്ഛൻ പട്ടം നാരായണൻ വീട് നേതാജി ഭവൻ. .മകന് നേതാജിയുടെ സഹോദരൻ ശരത്ചന്ദ്ര ബോസിന്റെ പേര്(.ബോസ് ചെറുകര). അദ്ദേഹം കെ.പി.സി.സി അംഗംവരെയായി.ചെറുമക്കൾ അനിൽ ബോസ്,അജിത്ത് ബോസ്,അനിത ബോസ് (നേതാജിയുടെ ഏക മകളുടെ പേര്.) . സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗമായ അനിൽ .മികച്ച സാമൂഹിക പ്രവർത്തകനുള്ള മദർ തെരേസ ഗോൾഡ് മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

ഗുരു സേവയിൽ മൂന്ന് തലമുറ

നീലംപേരൂർ പഞ്ചായത്തിൽ രണ്ടാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ സ്ഥാപക പ്രസിഡന്റായിരുന്നു പട്ടം നാരായണൻ. മകൻ ബോസ് ചെറുകരയും,ചെറുമകൻ അനിൽ ബോസും ശാഖാ പ്രസിഡന്റുമാരായി.അനിലിന്റെ അമ്മ രതികാ ബോസ് എസ്.എൻ.ഡി,പി വനിതാസംഘം കുട്ടനാട് താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്.കുട്ടനാട് താലൂക്ക് യൂത്ത്

മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും പ്രസിഡന്റും, എസ്.എൻ.ഡി,പി യു.പി സ്കൂൾ മാനേജരുമായിരുന്നു അനിൽ ബോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL BOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA