SignIn
Kerala Kaumudi Online
Saturday, 27 July 2024 7.55 AM IST

കോളടിച്ചു ! റംസാന്‍ മാസത്തില്‍ യാത്രക്കാര്‍ക്ക് സമ്മാനവുമായി ഗള്‍ഫിലെ വിമാനക്കമ്പനി

gulf

ദോഹ: റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്.

വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന് 35 സര്‍വീസുകളാണ് ജിദ്ദയിലേക്കുള്ളത്. കഴിഞ്ഞ വര്‍ഷം റംസാാനില്‍ 13.5 ദശലക്ഷം യാത്രക്കാരാണ് ദോഹയില്‍ നിന്ന് ജിദ്ദയിലെത്തിയത്. ഇത് സര്‍വകാല റെക്കോര്‍ഡായിരുന്നു. ഇത്തവണയും ദോഹയില്‍ നിന്ന് ജിദ്ദയിലേക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരക്ക് കൂടി കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.