SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.46 PM IST

പ്രധാനമന്ത്രിയുടെ സന്ദർശനം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലസ്ഥാനത്തെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെ രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം,ആൾസെയിന്റ്സ്, ചാക്ക,പേട്ട,പാറ്റൂർ,ജനറൽ ഹോസ്പിറ്റൽ,ആശാൻ സ്‌ക്വയർ,അണ്ടർപാസേജ്,ബേക്കറി ജംഗ്ഷൻ,വഴുതയ്ക്കാട്,ഇടപ്പഴഞ്ഞി,തിരുമല,വലിയവിള, കുണ്ടമൺകടവ് വരെയുള്ള റോഡിലും വഴുതക്കാട്,വിമെൻസ് കോളേജ് ജംഗ്ഷൻ,ബേക്കറി ജംഗ്ഷൻ റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടങ്ങളിലെ ഇരുവശങ്ങളിലും സർവീസ് റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം എയർപോർട്ട് മുതൽ ചാക്ക വരെയുള്ള റോഡിലും ചാക്ക മുതൽ വഴുതക്കാട് വരെയുള്ള റോഡിലെയും വഴുതക്കാട് ജംഗ്ഷൻ മുതൽ കാട്ടാക്കട വരെയുള്ള റോഡിലെ 100
മീറ്റർ ചുറ്റളവിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്കൊഴികെ ഡ്രോൺ/ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾക്കും പരാതികൾക്കും ഫോൺ: 9497930055,9497987001,9497987002.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL