SignIn
Kerala Kaumudi Online
Tuesday, 29 September 2026 6.36 PM IST

അൻവറിന്റേത് കലാപാഹ്വാനം

w

കൽപ്പറ്റ: പാലക്കാട് എൽ.ഡി.എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകി.

എം.എൽ.എയുടെ അധിക്ഷേപ പരാമർശം യു.ഡി.എഫ് പ്രവർത്തകരെ പ്രകോപിപ്പിക്കാനും തിരഞ്ഞെടുപ്പ് കാലത്തെ സമാധാനന്തരീക്ഷം ഇല്ലാതാക്കാനുമാണെന്ന് പരാതിയിൽ പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ സമ്മതത്തോടെയാണ് അൻവർ പരാമർശം നടത്തിയത്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃക പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണ്. പരാമർശം ജനങ്ങളിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുദ്ദേശിച്ചാണ്..കലാപത്തിന് ആഹ്വാനം ചെയ്തതിന് എതിരായ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA