കൊച്ചി: മൂവാറ്റുപുഴയിൽ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം. പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്സിലെ ജീവനക്കാരനാണ് അക്ഷയ്.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം കരുണ ആശുപത്രിയുടെ പിറകിൽ ഇവരുടെ പുതുതായി നിർമിച്ച മൂന്നുനിലയുള്ള ഗോഡൗണിലെ ലിഫ്റ്റാണ് പൊട്ടിവീണത്. ചില സാധനങ്ങൾ എടുക്കാനായാണ് അക്ഷയ് ഗോഡൗണിലെത്തിയത്. മുകൾ നിലയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതും അക്ഷയ് നിലത്തേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഗോഡൗണിലെത്തിയ മറ്റുജീവനക്കാരാണ് അക്ഷയ് നിലത്തുവീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
A 19-year-old employee, Akshay Krishnan, tragically died in Muvattupuzha, Ernakulam, after an open lift in a commercial godown collapsed. Krishnan, an employee of Mullumpuram Stores, was retrieving items when the incident occurred, captured on CCTV. He succumbed to head injuries despite being rushed to hospitals. Police have registered a case of unnatural death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |