SignIn
Kerala Kaumudi Online
Friday, 02 October 2026 9.34 PM IST

11കാരിയെ പീഡിപ്പിച്ചു: ക്രിക്കറ്റ് കോച്ച് പിടിയിൽ, സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷം പരാതി

1

തിരുവനന്തപുരം: 11കാരിയെ പീഡിപ്പിച്ച കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷം കോച്ചിനെ വീണ്ടും കണ്ടപ്പോഴാണ് പെൺകുട്ടി പരാതി നൽകിയത്. ക്രിക്കറ്റ് കോച്ചായിരുന്ന ശ്രീവരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ മനു എമ്മിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

2018ൽ തൈക്കാടുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ കെട്ടിടത്തിൽ വച്ചായിരുന്നു സംഭവം.11 കാരിയെ വാഷ്റൂമിൽ വച്ച് ഇയാൾ പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭയന്ന കുട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല.

കുടുംബം പിന്നീട് അയൽ സംസ്ഥാനത്തേക്ക് താമസം മാറി. കഴിഞ്ഞ ദിവസം അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടി തലസ്ഥാനത്തെത്തിയപ്പോൾ മനുവിനെ വീണ്ടും കണ്ടു. തുടർന്നാണ് അദ്ധ്യാപകരോടും വീട്ടുകാരോടും അന്ന് സംഭവിച്ച കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്. ഉടൻ വീട്ടുകാർ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൂടുതൽ പേർ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY