SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

ഇസുസു ഐ കെയർ മൺസൂൺ ക്യാമ്പ്

Increase Font Size Decrease Font Size Print Page
isusu

കൊച്ചി: ഇസുസു മോട്ടോഴ്‌സ് ഇന്ത്യ ഇസുസു ഡിമാക്‌സ് പിക്ക് അപ്പുകൾക്കും എസ്.യു.വികൾക്കുമായി മൺസൂൺ ക്യാമ്പ് നടത്തുന്നു. എല്ലാ ഇസുസു അംഗീകൃത ഡീലർ സർവീസ് ഔട്ട്‌ലെറ്റുകളിലും ഇന്ന് മുതൽ ജൂലൈ 28 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾക്ക് പ്രത്യേക ഓഫറുകളും ആനൂകൂല്യങ്ങളും ലഭിക്കും. സൗജന്യ 37 പോയിന്റ്, സമഗ്ര പരിശോധന, പണിക്കൂലിയിൽ 10 ശതമാനം കിഴിവ്, പാർട്‌സുകൾക്ക് അഞ്ച് ശതമാനം കിഴിവ്, ലൂബ്രിക്കന്റുകൾക്കും ഫ്‌ളൂയിഡുകൾക്കും അഞ്ച് ശതമാനം കിഴിവ്, ആർ.എസ്.എ റീട്ടെയിൽ വാങ്ങലിന് 10 ശതമാനം കിഴിവ്, സൗജന്യ രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ ഐ കെയർ മൺസൂൺ ക്യാമ്പിൽ ലഭിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY