SignIn
Kerala Kaumudi Online
Sunday, 27 September 2026 2.46 AM IST

ഏതു മോഹന വാഗ്ദാനം നല്കിയാലും ആരും വീണു പോകരുത്, കേസിൽ പ്രതിയാകുമ്പോൾ ആയിരിക്കും അറിയുന്നത്,​ മുന്നറിയിപ്പ്

d

തിരുവനന്തപുരം: നമ്മുടെ വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം കൈമാറുന്നത് ചിലപ്പോൾ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിച്ചതിന്റെ പേരിൽ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എം.വി.ഡി പറയുന്നു.

നമ്മുടെ പേരിൽ ഉണ്ടായിരുന്ന ഒരു വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ വാഹനത്തിന്റെ ആർ.സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയാറാക്കി ആർ.ടി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒ.ടി.പി വന്ന് ട്രാൻ‌സ്ഫർ ഓഫ് ഓണർഷിപ്പ് പേയ്മെന്റ് സക്സസ് ആയാൽ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതൽ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണെന്നും എം.വി.ഡി നിർദ്ദേശിക്കുന്നു.

വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ.സി ഓണർ

ആയതിനാൽ ഇനി മുതൽ വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നല്കിയാലും ആരും വീണു പോകരുതെന്നും എം.വി.ഡി ഫേസ്‌ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVD, OWNERSHIP, RTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA