SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

പിശാചായി യുവാവ്: അഞ്ചുപേരെ കൊന്നുതള്ളി, വെട്ടേറ്റ  മാതാവ്  ഗുരുതരാവസ്ഥയിൽ

READ ENGLISH VERSION

f

തിരുവനന്തപുരം: കേരളത്തെ നടുക്കി തലസ്ഥാനത്ത് കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമല സൽമാസിൽ എ.ആർ.അഫാനാണ് (23) ഒൻപതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും

മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ വകവരുത്തിയത്. വെട്ടേറ്റ കാൻസർ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തലയിൽ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകൾ നടത്തിയത്.

അനുജൻ അഫ്സാൻ (13), പെൺസുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) ഉപ്പയുടെ സഹോദരൻ പുല്ലമ്പാറ പഞ്ചായത്ത് എസ്.എൻ പുരത്തെ പുല്ലമ്പാറ ആലമുക്കിൽ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകൾ സഞ്ചരിച്ചായിരുന്നു കൊലപാതക പരമ്പര.

പെൺസുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൊല്ലുകയായിരുന്നു.അവിടെവച്ചുതന്നെയാണ് അനുജനെ വകവരുത്തിയതും അമ്മയെ ആക്രമിച്ചതും. ഇവരുടെ മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിൻഡർ തുറന്നുവിട്ടിരുന്നു.

ഉപ്പയുടെ സഹോദരനെയും ഭാര്യയെയും അവരുടെ വീട്ടിലെത്തി കൊല്ലുകയായിരുന്നു.ഉപ്പയുടെ ഉമ്മയെ കൊന്നത് അവർ താമസിക്കുന്ന പാങ്ങോട് എലിച്ചുഴി പുത്തൻവീട്ടിലെത്തിയാണ്.

ഇന്നലെ വൈകിട്ട് ആറോടെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകം അറിഞ്ഞത്. പ്രതി ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു.

എലി വിഷം കഴിച്ചതായി പൊലീസനോട് പറഞ്ഞതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് മാറ്റി.
വെഞ്ഞാറമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഫ്സാൻ.സ്കൂൾ വിട്ടെത്തിയ ഇളയ സഹോദരനെ വെഞ്ഞാറമൂട്ടിലെത്തിച്ച് കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയത്.

മൂർക്കന്നൂർ സ്വദേശി ഫർസാനയെ ഇയാൾ ഇന്നലെ ബൈക്കിൽ വീട്ടിൽ കൂട്ടിക്കൊണ്ട് വന്നാണ് കൊലപ്പെടുത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. ഫർസാനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനെ ചൊല്ലി ബന്ധുക്കളുമായി കലഹിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് തുടങ്ങിയ

കൊലപാതക പരമ്പര

ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​താ​ഴെ​ ​പാ​ങ്ങോ​ട് ​എ​ലി​ച്ചു​ഴി​ ​പു​ത്ത​ൻ​വീ​ട്ടി​ലെ​ത്തി​ ​ഉ​പ്പ​യു​ടെ​ ​ഉ​മ്മ​ ​സ​ൽ​മാ​ബീ​വി​യെ​ ​ക​ഴു​ത്തു​ ​ഞെ​രി​ച്ച് ​കൊ​ന്നു​കൊ​ണ്ടാ​ണ് ​അ​ഫാ​ൻ​ ​കൊ​ല​പാ​ത​ക​ ​പ​ര​മ്പ​ര​യ്​ക്ക് ​തു​ട​ക്ക​മി​ട്ട​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​വ​രു​ടെ​ ​ക​ഴു​ത്തി​ലെ​ ​സ്വ​ർ​ണ്ണ​മാ​ല​ ​ഊ​രി​ ​പ​ണ​യം​വ​ച്ച് ​കി​ട്ടി​യ​ ​പ​ണം​ ​കൊ​ണ്ടാ​ണ് ​മ​റ്റു​ള്ള​വ​രെ​ ​വ​ക​വ​രു​ത്താ​നു​ള്ള​ ​ചു​റ്റി​ക​യും​ ​ക​ത്തി​യും​ ​പ്ര​തി​ ​വാ​ങ്ങി​യ​ത്.
തു​ട​ർ​ന്ന് ​പി​തൃ​സ​ഹോ​ദ​ര​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ ​കൃ​ത്യം​ ​നി​റ​വേ​റ്റി.​ ​പി​ന്നീ​ട് ​സ്വ​ന്തം​ ​വീ​ട്ടി​ലെ​ത്തി​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​ന​ട​ത്തി.​അ​പ്പോ​ൾ​ ​സ​മയം​ ​ആ​റു​ ​മ​ണി​യോ​ട് ​അ​ടു​ത്തി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ്പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ലേ​ക്ക് ​പോ​യ​ത്.
​അ​ഫാ​ന്റെ​ ​ഉ​പ്പ​ ​റ​ഹിം​ ​ഗ​ൾ​ഫി​ൽ​ ​ഫ​ർ​ണി​ച്ച​ർ​ ​ബി​സി​ന​സ് ​ന​ട​ത്തി​യെ​ങ്കി​ലും​ ​വാ​യ്പ​ ​വാ​ങ്ങി​ ​ക​ട​ക്കെ​ണി​യി​ലാ​യി.​ ​അ​തു​ ​തീ​ർ​ക്കാ​ൻ​ ​നാ​ട്ടി​ലെ​ ​ബ​ന്ധു​ക്ക​ൾ​ ​സ​ഹാ​യി​ച്ചി​ല്ല.​ ​അ​തി​ന്റെ​ ​പ​ക​യി​ൽ​ ​ആ​രും​ജീ​വി​ച്ചി​രി​ക്കേ​ണ്ട​ ​എ​ന്നു​ ​ചി​ന്തി​ച്ച് ​കൊ​ല​ന​ട​ത്തി​യെ​ന്നാ​ണ് ​സൂ​ച​ന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KILLER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA