SignIn
Kerala Kaumudi Online
Sunday, 31 May 2026 8.18 AM IST

പ്രതി സമൂഹമായും ഇടപെടാത്ത ആൾ

afsan

തിരുവനന്തപുരം: തങ്ങളുടെ അയൽക്കാരനായ 23 കാരനായ അഫാൻ അഞ്ച് കൊലപാതകങ്ങൾ ചെയ്തതെന്ന് വിശ്വസിക്കാനാകാത്ത ഞെട്ടലിലാണ് പ്രദേശവാസികൾ. പരിസരത്തുള്ളവരുമായിപ്പോലും യാതൊരുവിധ ബന്ധവും പ്രതി അഫാൻ പുലർത്തിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടിൽ സുഹൃത്തുക്കൾ ഉള്ളതായി അറിവില്ല. വീട്ടിൽ നിന്നും അധികം പുറത്തിറങ്ങാത്ത ആളാണ്. സമീപത്തുള്ള ജംഗ്ഷനിൽ എന്തെങ്കിലും ആവശ്യത്തിനല്ലാതെ പ്രതി പുറത്തിറങ്ങുന്നതായി ആരും കണ്ടിട്ടില്ല. നാട്ടിൽ ഒരു പ്രശ്നവും ഇതുവരെ പ്രതി ഉണ്ടാക്കിയതായും അറിവില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിയുടെ അമ്മ സൽമയുമായി കാറിൽ ബാങ്കിൽ പോകുന്നതും നാട്ടുകാർ കണ്ടിട്ടുണ്ട്. കഴിഞ്ഞദിവസം പ്രതി തന്റെ പെൺസുഹൃത്തായ ഫർസാനയോടൊപ്പം ബൈക്കിൽ പോകുന്നത് ഒരു ബന്ധു കണ്ടതായും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AFSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA