തിരുവനന്തപുരം:മലബാർ പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് സഹകരണ സംഘങ്ങൾ ഫെനി ഉത്പാദിപ്പിച്ച് വിൽപന നടത്തുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു.
16 ലക്ഷം ലിറ്റർ ഫെനി ഉത്പാദിപ്പിക്കാനുള്ള കശുമാങ്ങ സംസ്ഥാനത്തുണ്ട്. നിലവിൽ ഒരു ലിറ്റർ ഫെനിക്ക് 850 മുതൽ 1000 രൂപ വരെ വിലയുണ്ട്. ഇപ്രകാരം ഒരു വർഷം 160.00 കോടി രൂപ വരവുണ്ടാക്കുന്നതിന് സാധിക്കും. കർഷകർക്ക് പദ്ധതി പ്രയോജനമാകും.
കേരള വനിതാഫെഡിന്റെ നേതൃത്വത്തിൽ വനിതകൾക്കായി സഖി പദ്ധതിയിലൂടെ ആയുഷ് വകുപ്പുമായി സഹകരിച്ച് ഗർഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാർധക്യകാല പരിചരണം എന്നിവ നടപ്പാക്കും .വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റി വച്ച സഹകരണ എക്സ്‌പോ ഏപ്രിൽ 21 മുതൽ 30 വരെ കനകക്കുന്നിൽ സംഘടിപ്പിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |