തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാരിന് നൽകാനാവുന്ന വേതന വർദ്ധന നടപ്പിലാക്കണമെന്ന് സാഹിത്യ അക്കാഡമി ചെയർമാൻ സച്ചിദാനന്ദൻ. ആശാവർക്കർമാരോടുള്ള നീതിനിഷേധത്തിൽ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ജനസഭ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.പി.മത്തായി അദ്ധ്യക്ഷനായി. എം.ഷാജർഖാൻ പ്രമേയം അവതരിപ്പിച്ചു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ, ടീസ്ത സെതൽവാദ് എന്നിവർ ഐക്യദാർഢ്യസന്ദേശം നൽകി. നടൻ ജോയ് മാത്യു, പ്രൊഫ.ബി.രാജീവൻ, പരിസ്ഥിതിപ്രവർത്തകൻ സി.ആർ.നീലകണ്ഠൻ, പ്രമോദ് പുഴങ്കര, ഡോ.ആസാദ്, ഡോ.കെ.ജി.താര,ജോർജ് മുല്ലക്കര തുടങ്ങിയവർ പങ്കെടുത്തു.
ആശമാരുടെ ആവശ്യങ്ങൾ ഉചിതമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ടീസ്ത സെതൽവാദ് വ്യക്തമാക്കി. പൊരിവെയിലും മഴയും നനഞ്ഞ് സമരം ചെയ്തിട്ടും ആശമാരെ ചർച്ചയ്ക്ക് വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണ് പരിഹാസമെന്ന് ജോയ് മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |