SignIn
Kerala Kaumudi Online
Monday, 05 October 2026 9.46 PM IST

കുഞ്ഞിന്റെ തല കലത്തിൽ കുടുങ്ങി: അഗ്‌നിരക്ഷാ സേന പുറത്തെടുത്തു

READ ENGLISH VERSION
kalam

കണ്ണൂർ: രണ്ടര വയസ്സുകാരിയുടെ തലയിൽ കുടുങ്ങിയ അലുമിനിയം കലം മുറിച്ചു മാറ്റി തലശ്ശേരി അഗ്നിരക്ഷാ സേന.
ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരി അടുക്കളയിൽ കലം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ തല ഉള്ളിൽ അകപ്പെട്ടത്. വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്. അസി.സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻസ് റസ്‌ക്യു ഓഫീസർമാരായ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA