SignIn
Kerala Kaumudi Online
Sunday, 31 May 2026 2.15 PM IST

'ജയിലർ 2വിൽ ഞാനുമുണ്ട്'; സിനിമയിലെ തന്റെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തി നടി അന്ന

anna

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയിലെ എന്ന പോലെ തന്നെ നടി സോഷ്യൽ മീഡിയയിലും സജീവയാണ്. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ജയിലർ 2വിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കവേ നടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

'ഞാനും എക്സെെറ്റഡ് ആണ്. ജയിലർ 2വിൽ ഒരു ചെറിയ വേഷം ഞാൻ ചെയ്യുന്നുണ്ട്. ചടങ്ങുകഴിഞ്ഞ് നേരെ ലൊക്കേഷനിലേക്കാണ് പോവുന്നത്. ചെറിയ വേഷമാണ്. ആരും കൂടുതൽ പ്രതീക്ഷിക്കരുത്. ഒരുപാട് സന്തോഷമുണ്ട്'- അന്ന വ്യക്തമാക്കി. ഇതുസംബന്ധിച്ച് നടി തന്റെ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രജനികാന്ത് - നെൽസൻ ചിത്രം ജയിലർ 2ൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുമെന്നാണ് വിവരം. ജയിലറിൽ അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രവുമായി മോഹൻലാൽ എത്തുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു ഇതുവരെ ആരാധകർ.

ജൂൺ അവസാനമോ ജൂലായ് ആദ്യമോ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. ജയിലറിൽ രജനികാന്തിന്റെ മുത്തുവേൽ പാണ്ഡ്യനൊപ്പം മോഹൻലാലിന്റെ മാത്യുവും കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ നരസിംഹയും നിറഞ്ഞുനിന്നിരുന്നു. ജയിലറിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവത്തിന്റെ ലൊക്കേഷനിൽ എത്തി നെൽസൻ മോഹൻലാലുമായി സംസാരിച്ചിരുന്നു.

ജയിലർ 2 കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുകയാണ്. രജനി കാന്ത്. സുരാജ് വെഞ്ഞാറമൂട് എന്നിവർ ലൊക്കേഷനിലുണ്ട്. വില്ലൻ വേഷത്തിലാണ് സുരാജ് എത്തുന്നത്. 20 ദിവസത്തെ ഈ ഷെഡ്യൂളിൽ ആറു ദിവസം രജനികാന്തുണ്ട്. തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.ജാക്കി ഷ്റഫ്, രമ്യ കൃഷ്ണൻ, ഫഹദ് ഫാസിൽ, സുജിത് ശങ്കർ, സുനിൽ സുഖദ, തുടങ്ങിയവരും താരനിരയിലുണ്ട്.അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAILER2, RAJNIKANTH, ANNA RESHMA RAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY