SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.28 AM IST

വിശപ്പിന്റെ വിളി കേൾക്കുന്നില്ലേ? ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യ പാകിസ്ഥാനും താഴെ

hunger

ഡബ്ലിൻ: ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനെക്കാൾ താഴെ. സൂചികയിൽ 102ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൊവ്വാഴ്ച പുറത്തുവന്ന ഹംഗർ ഇൻഡക്സ് റിപ്പോർട്ടിൽ പാകിസ്ഥാൻ(94), ബംഗ്ലാദേശ്(88), ശ്രീലങ്ക(66), നേപ്പാൾ(73), ചൈന(25) എന്നീ രാജ്യങ്ങൾക്ക് ഇന്ത്യയ്ക്ക് മുൻപിലാണ് സ്ഥാനം. ഗുരുതരമായ പട്ടിണി പ്രശ്നങ്ങളാണ് ഇന്ത്യ നേരിടുന്നതിനും ഹംഗർ ഇൻഡക്സ് റിപ്പോർട്ട് പറയുന്നു. ഏതാനും വർഷങ്ങളായി പട്ടിണി സൂചികയിൽ ഇന്ത്യ പുറകിലാണ്. 2018ൽ 100 ആയിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ, 2017ൽ ഇന്ത്യ 103ാം സ്ഥാനത്തായിരുന്നു.

കൺസേൺ വേൾഡ്വൈഡ്, വെൽത്തംഗർഹിൽഫെ എന്നീ ഏജൻസികൾ തയാറാക്കുന്ന ഈ റിപ്പോർട്ട് പ്രധാനമായും നാല് ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പോഷകക്കുറവ്, ശിശുമരണം, കുട്ടികളിലെ വളർച്ചക്കുറവ്, ഭാരക്കുറവ് എന്നിവയാണവ. കുട്ടികളിലെ ഭാരക്കുറവ് ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് യെമൻ, ജിബൗട്ടി, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. ഇൻഡക്സിലെ കണക്ക് പ്രകാരം ഇന്ത്യയിലെ കുട്ടികളിലെ വളർച്ചക്കുറവ് 37.9 ശതമാനമാണ്. കുട്ടികളിലെ ഭാരക്കുറവാകട്ടെ 20.9 ശതമാനവും. കുട്ടികളിൽ ഭാരക്കുറവ് കാണപ്പെടുന്ന രാജ്യങ്ങളിൽ ഏറ്റവും പിന്നിലാണ് ഇന്ത്യ.

മാത്രമല്ല, രാജ്യത്തുള്ള ആറ് വയസിനും 23 മാസത്തിനും ഇടക്ക് പ്രായമുള്ള കുട്ടികളിൽ 9.6 ശതമാനത്തിന് മാത്രമേ ഏറ്റവും അത്യാവശ്യമായ പോഷകങ്ങൾ കിട്ടുന്നുള്ളൂ എന്നും ജി.എച്ച്.ഐ റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ക്ലീൻ ഇന്ത്യ' പദ്ധതിയെയും വെളിയിട വിസർജ്ജനവിരുദ്ധ പ്രവർത്തനങ്ങളെയും ജി.എച്ച്,ഐ റിപ്പോർട്ട് പരാമർശിക്കുന്നുണ്ടെങ്കിലും വെളിയിട വിസർജനം ഇപ്പോഴും രാജ്യത്ത് വ്യാപകമായി തന്നെ തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. പുതിയ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടും ഇതിന് കുറവുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. ഹരിയാന, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജി.എച്ച്.ഐ റിപ്പോർട്ട് ബി.ജെ.പി വലിയ നാണക്കേടുണ്ടാക്കും എന്ന് വിലയിരുത്തപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA, PAKISTAN, GLOBAL HUNGER INDEX, NARENDRA MODI, SWACHH BHARAT MISSION, TOILET, MALNUTRITION, CHILDREN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360