തീയതി നീട്ടി
രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി (3 വർഷം) പരീക്ഷാഫീസ് (2013 അഡ്മിഷൻ വിദ്യാർഥികൾക്ക് മാത്രം) അടയ്ക്കാനുള്ള തീയതി 21 ലേക്ക് നീട്ടി.
പരീക്ഷാ ഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ( 2019 സ്കീം - റഗുലർ & 2015 സ്കീം - ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി) പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടുകൂടി 26 വരെയും 400 രൂപ പിഴയോടുകൂടി 29 വരെയും ഫീസടച്ച് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ 16ന് ആരംഭിച്ചു.
ടൈംടേബിൾ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി ഫിസിക്സ് (മേഴ്സി ചാൻസ് 2010, 2011 അഡ്മിഷൻ : സപ്ലിമെൻററി 2012 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷ 31 ന് നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി ഫിസിക്സ് ( 2017 അഡ്മിഷൻ റഗുലർ 2016 അഡ്മിഷൻ ഇംപ്രൂവ്മെൻറ് 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 24 മുതൽ നടത്തും.
പുതുക്കിയ ടൈംടേബിൾ പ്രകാരമുള്ള ബി.എസ്‌സി സുവോളജി പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ കോർ ഫിസിക്സ് പരീക്ഷകൾ 18 നും 22 നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ലിമെൻററി പരീക്ഷാഫലം വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി 31.
നാലാം സെമസ്റ്റർ എം.എ ഫിലോസഫി, എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ബിസിനസ് എക്കണോമിക്സ്, എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ, ,എം.എ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ തമിഴ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 26.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |