SignIn
Kerala Kaumudi Online
Sunday, 21 June 2026 3.35 AM IST

'ആ പ്രാർത്ഥന ഫലം കണ്ടു'; സഞ്ജുവിന്റെ ലക്കി  ചാമെന്ന് സെെബർ ലോകം, ആരാണ് ആ പെൺകുട്ടി?

yuvi

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീ‌ടം ഉയർത്തുമ്പോൾ രാജ്യം മുഴുവൻ ചർച്ച ചെയ്തത് സഞ്ജു സാംസൺ എന്ന മലയാളിയെക്കുറിച്ചായിരുന്നു. ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്ളേയിംഗ് ഇലവനിൽ പോലും അവസരമില്ലാതിരുന്ന സഞ്ജു ഒടുവിൽ പ്ളേയർ ഒഫ് ദ ടൂർണമെന്റ് ട്രോഫി ഏറ്റുവാങ്ങിയപ്പോൾ സോഷ്യൽ മീഡിയയിലും സഞ്ജു തരംഗമായി മാറി. എന്നാൽ സഞ്ജുവിനൊപ്പം രാജ്യം അന്വേഷിക്കുന്നത് മറ്റൊരു കുട്ടിത്താരത്തെയാണ്.

സെമിഫെെനലിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കണ്ടവർ അത്രപെട്ടെന്ന് ആ പെൺകുട്ടിയെ മറക്കില്ല. മത്സരത്തിന് മുമ്പായി ദേശീയ ഗാനം മുഴങ്ങിയപ്പോൾ എല്ലാവരും അറ്റൻഷൻ ആയിനിന്നു. എന്നാൽ സഞ്ജുവിന്റെ തൊട്ടുമുന്നിൽ നിന്ന ഈ കുട്ടി മാത്രം കെെ കൂപ്പി പിടിച്ച് പ്രാർത്ഥയിലായിരുന്നു.

അന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ - 89(42) ആണ് ടോപ് സ്‌കോറര്‍. സെമി ഫെെനലിൽ മികച്ച വിജയമായിരുന്നു ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ നേടിയത്. പിന്നാലെ സോഷ്യൽ മീഡിയ ആ കുഞ്ഞിനെ തെരയാൻ ആരംഭിച്ചു. സഞ്ജുവിന്റെ ലക്കി ചാമാണ് ആ കുട്ടിയെന്നാണ് പലരുടെയും അഭിപ്രായം. 'യുവി' എന്ന കുട്ടിയാണ് അതെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ അവകാശപ്പെടുന്നത്. എന്നാൽ കുട്ടിയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ഫെെനലിൽ ഇന്ത്യ ലോകകപ്പിൽ മുത്തമിടുകയും സഞ്ജു സാംസൺ പ്ളേ​യ​ർ​ ​ഒ​ഫ് ​ദ​ ​ടൂ​ർ​ണ​മെ​ന്റായി മാറുകയും ചെയ്തതോടെ വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ച കൂപ്പുകെെയുമായി നിന്ന ആ പെൺകുട്ടിയാണ്. സെമി ഫെെനലിൽ കുട്ടി കെെക്കൂപ്പി നിൽക്കുന്ന വീഡിയോകൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ.

'ചെറിയ കുട്ടികളുടെ ആഗ്രഹമാണ് അതേ സൃഷ്ട്ടാവ് കേട്ടു', 'കുട്ടി എന്താണ് പ്രാർത്ഥിച്ചെന്ന് അറിയില്ല. പക്ഷേ അതിന് ശേഷം സഞ്ജുവിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, ടീമിനും', 'അവളുടെ പ്രാർത്ഥന', 'അത് ഒരു സാധാരണ കുട്ടി അല്ല ദൈവം സഞ്ജുവിന് വേണ്ടി നേരിട്ടയച്ച മാലാഖ ആണ്', 'അവനെ കാത്തത് ആ കുട്ടിയുടെ പ്രാർത്ഥന ആണ്' - ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, GIRL, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY