SignIn
Kerala Kaumudi Online
Monday, 15 June 2026 6.37 PM IST

ആദ്യ ഭാര്യയ്ക്ക് ആഡംബര കാർ സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

dd

മുൻ ഭാര്യയ്ക്കും മകനുമായി കോടികൾ വിലയുള്ള അത്യാഡംബര എസ്‌യുവി സമ്മാനിച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ലാൻഡ് റോവറിന്റെ എസ്‌യുവി മോഡലായ ഡിഫൻഡർ എസ്‌യുവിയാണ് പാണ്ഡ്യ മുൻഭാര്യം നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചിനും മകനായ അഗസ്ത്യക്കും സമ്മാനിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡലും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും തമ്മിലുള്ള വിവാഹബന്ധം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. 2020 ലളിതമായ ചടങ്ങുകളോടെ വിവാഹിതരായ ഇവരുടെ ഏകമകനാണ് അഗസ്ത്യ.

2024 ജൂലായിൽ വേർപിരിയുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷമെടുത്ത ഈ തീരുമാനം പരസ്പര ബഹുമാനത്തോടെയുള്ളതാണെന്നും മകന്റെ വളർച്ചയ്ക്കായി മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾ എന്നും ഒപ്പമുണ്ടാകുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

" വിവാഹിതരായ ശേഷം മുംബൈയിലായിരുന്നു പാണ്ഡ്യയും നടാഷയും താമസിച്ചിരുന്നത്. എന്നാൽ വിവാഹമോചനം നേടിയതോടെ നടാഷ മുംബൈ വിട്ടു. നിലവിൽ നടാഷ മകനോടൊപ്പം സെർബിയയിലാണ് താമസമെങ്കിലും ഹാർദിക്കുമായുള്ള സൗഹൃദം ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്.

സെർബിയയിൽനിന്നുള്ള മോഡലാണ് നടാഷ . ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിലും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY