
സ്റ്റൈലിന്റെ കാര്യത്തിൽ ബോളിവുഡ് താരം മാധുരി ദീക്ഷിത് ഒരുപടി മുന്നിൽ ആണ് ദശാബ്ദങ്ങൾക്കിപ്പുറവും . അടുത്തിടെ മാധുരിയുടെ കൈത്തണ്ടയിൽ തിളങ്ങിയ വാച്ച് ആണ് ഫാഷൻ ലോകത്ത് ചർച്ച. ലോക പ്രശസ്ത വാച്ച് ബ്രാൻഡായ പാടെക് ഫിലിപ്പിന്റെ നോട്ടിലസ് 7011/1G എന്ന അപൂർവ മോഡലാണിത്. ഏകദേശം 45 ലക്ഷം രൂപ വരും. 18 ക്യാരറ്റ് വൈറ്റ് ഗോൾഡിലാണ് നിർമ്മാണം. അഷ്ടകോൺ ആകൃതിയിൽ ബെസലും ഗ്രേ നിറം ഡയലും മനം കവരുന്നു.
1976 ൽ സ്വിസ് ഡിസൈനറായ ജെറാൾഡ് ജെന്റ് രൂപകല്പന ചെയ്ത നോട്ടിലസ് കളക്ഷൻ , വാച്ച് പ്രേമികൾക്കിടയിൽ മെഗാസ്റ്റാർ ആണ്. അതേസമയം മാധുരി ധരിച്ച മോഡലിന്റെ ഉത്പാദനം കമ്പനി നിറുത്തിവച്ചിരിക്കുകയാണ്. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാന്റാണ്. ഉപയോഗിച്ച വാച്ചുകൾക്കുപോലും പഴക്കം അനുസരിച്ച് 40 മുതൽ 45 ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ മാധുരി ദീക്ഷിത് എന്നും എപ്പോഴും ശ്രദ്ധ നേടുന്നു.ഹിന്ദി ടെലിവിഷൻ രംഗത്ത് അവതാരകയായി തിളങ്ങുന്നു.ഒരു പതിറ്റാണ്ടോളം യു.എസിൽതാമസമാക്കിയ ശേഷം ഭർത്താവ് ഡോ. ശ്രീറാം നെനൈയുമായി ഇന്ത്യയിലേക്ക് മാധുരി ദീക്ഷിത് മടങ്ങി എത്തിയത് മാസങ്ങൾക്ക് മുൻപാണ്. തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ നായികയുടെ കരിയറിന്റെ തുടക്കത്തിൽ ഭാഗ്യം തുണച്ചതേയില്ല. ആമിർ ഖാൻ നായകനായ 'ദിൽ", അനിൽ കപൂർ നായകനായ 'ബേട്ട "എന്നീ ചിത്രങ്ങൾ തലവര മാറ്റി.തേസാബിലെ 'ഏക് ദോ തീൻ" എന്ന നിത്യഹരിത ഗാനത്തിന് ത്രസിപ്പിക്കുന്ന ചുവടുവച്ച മാധുരിയെ ഏറെ ആരാധനയോടെ പുതിയ തലമുറയും സ് നേഹിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |