SignIn
Kerala Kaumudi Online
Friday, 19 June 2026 12.22 AM IST

'താറാവിനെപ്പോലെ നടക്കുന്നതിന് കാരണമുണ്ട്, പറഞ്ഞുതന്നത് ഡോക്‌ടർ'; രഹസ്യം വെളിപ്പെടുത്തി നടി

malaika-arora

മുംബയ്: ഫിറ്റ്‌നെസ്, പ്രായത്തെ തോൽപ്പിക്കും സൗന്ദര്യം, ഐറ്റം ഡാൻസ്, പ്രണയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ എന്നും ലൈംലൈറ്റിലുള്ള നടിയാണ് മലൈക അറോറ. ഇവയ്ക്കപ്പുറം നടിയുടെ നടത്തവും ഏറെ ശ്രദ്ധനേടിയിട്ടുള്ള ഒന്നാണ്. താറാവിനെപ്പോലെയാണ് നടി നടക്കാറുള്ളതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച ട്രോൾ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളറിൽ നിറയാറുണ്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് അങ്ങനെ നടത്തം ശീലമാക്കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് മലൈക അറോറ. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

'നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, എന്റെ ഡോക്‌ടറാണ് എന്നോട് അങ്ങനെ നടക്കാൻ നിർദേശിച്ചത്. ഞാൻ ധാരാളം ഹീൽസും അതുപോലുള്ള ചെരിപ്പുകളും ധരിക്കുന്നതിനാൽ പുറകുവശത്ത് താഴെയായി എപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതിനാലാണ് ഡോക്‌ടർ അത്തരത്തിലെ നടത്തം നി‌ർദേശിച്ചത്. ഞാൻ എല്ലാ ദിവസവും താറാവ് നടത്തം പിന്തുടരാറുണ്ട്. ഇത് തന്റെ താഴത്തെ പുറം പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല, പോസ്ചർ കൃത്യമാകാനും സഹായിക്കും. ഇത് കൂന് ശരിയാക്കുകയും ആകാരവടിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു'- എന്നാണ് നടിയുടെ വിശദീകരണം. കാൽവിരലുകൾ അടുപ്പിച്ച്, കാലുകൾ അകറ്റി നിർത്തി നടക്കാനാണ് മലൈകയ്ക്ക് ഡോക്‌ടർ നൽകിയിരിക്കുന്ന നിർദേശം. രാവിലെയും രാത്രിയിലും ഇത്തരത്തിൽ 10-15 ചുവടുകൾ നടക്കേണ്ടതുണ്ട്.

ഫിറ്റ്‌നസ് തന്റെ ദിനചര്യയുടെ ഭാഗം മാത്രമല്ലെന്നും അത് തന്റെ ശരീരത്തെ ശക്തിപ്പെടുത്താനും ഊർജ്ജസ്വലമാക്കാനും സഹായിക്കുമെന്നും മലൈക അറോറ അഭിമുഖത്തിൽ വെളിപ്പെടുത്തി. അര മണിക്കൂർ മാത്രമേ ചെയ്യാൻ കഴിയൂ എങ്കിൽ പോലും അത് സന്തോഷം നൽകുന്നു. ഓട്ടം, നടത്തം, യോഗ എന്നിവയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAIKA ARORA, DUCK WALK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY