SignIn
Kerala Kaumudi Online
Monday, 15 June 2026 11.18 PM IST

വിദേശരാജ്യങ്ങൾ തോറ്റുപോകും, ഫോട്ടോഷൂട്ടിന് ഉത്തമം, ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന മാലിന്യകേന്ദ്രം ഇതാണ്

rajasthan

യാത്രകൾ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമാണ്. പണ്ടുകാലത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മാത്രമായിരുന്നു യാത്രയെങ്കിൽ ഇന്ന് അങ്ങനെയല്ല. ആരും ചെന്നെത്തിപ്പെടാത്ത സ്ഥലങ്ങളിലെ അതിമനോഹരമായ കാഴ്‌ചകൾ തേടിപ്പോകുന്ന നിരവധിപേരുണ്ട്. ഇവരെല്ലാം സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുമ്പോൾ മാത്രമാണ് ഇത്രയും മനോഹരമായ സ്ഥലങ്ങളുണ്ടോ എന്നുപോലും അറിയുന്നത്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമുണ്ട് രാജസ്ഥാനിൽ.

കിലോമീറ്ററുകളോളം വെള്ളവിരിച്ചുകിടക്കുന്ന ഈ സ്ഥലം 'വൈറ്റ് വണ്ടർ ലാൻഡ്' എന്നാണ് അറിയപ്പെടുന്നത്. ഇവിടെ റീൽസും ചിത്രങ്ങളും എടുക്കാനായി ദിവസവും ആയിരക്കണക്കിനുപേരാണ് എത്തുന്നത്. ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിന് 500 രൂപയാണ് ഫീസ്. പ്രീ വെഡിംഗ് ഷൂട്ടിന് 5,100 രൂപയാണ്. ഇത്രയും മനോഹരമായ ഈ സ്ഥലം ഒരു മാലിന്യകേന്ദ്രമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം.

ദിവസവും 22 ലക്ഷം ലിറ്റർ മാർബിൾ അവശിഷ്‌ടങ്ങൾ തള്ളുന്ന അജ്‌മീറിലെ മാലിന്യ കേന്ദ്രമാണിത്. ഈ സന്ദർശനം ആരോഗ്യകരമല്ല എന്നാണ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് രാജസ്ഥാൻ നടത്തിയ പഠനത്തിൽ വ്യക്തമായത്. ഗുരുതര ശ്വാസകോശ രോഗത്തിന് പോലും ഇവിടുത്തെ മാലിന്യങ്ങൾ കാരണമാകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ 'ടോക്‌സിക് ടൂറിസ്റ്റ് സെന്റർ' എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലും വിഷയം പരിഗണിക്കുന്നുണ്ട്. വിദഗ്ദ്ധരുടെ കമ്മിറ്റിയെ വിഷയം പഠിക്കാൻ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇത്രയും വർഷമായി ആർക്കും അസുഖം വന്നിട്ടില്ലെന്ന ന്യായീകരണത്തിലാണ് നടത്തിപ്പുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL, RAJASTHAN, WONERLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY