ജയ്‌പൂർ: രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പിൽ തരംഗമായി ജെൻസി നേതൃത്വം. ജയ്‌പൂർ, താനഗാസി മുനിസിപ്പാലിറ്റികളിൽനിന്ന് 21 വയസുള്ള രണ്ട് സ്ഥാനാർത്ഥികളാണ് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ ഫൈസ് ഹസൻ, ബിജെപി സ്ഥാനാർത്ഥിയായ നേഹ ശർമ്മ എന്നിവരാണ് ആ യുവപ്രതിനിധികൾ.
ജയ്‌പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ വാർഡ് 71-ൽ നിന്നാണ് ഫൈസ് ഹസൻ വിജയിച്ചത്. 5,256 വോട്ടുകൾ നേടിയ സ്വതന്ത്ര സ്ഥാനാർത്ഥി മുഹമ്മദ് സലീമിനെയാണ് ഫൈസ് പരാജയപ്പെടുത്തിയത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി നിഷാ ഗൗർ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
അതേസമയം, അൽവാറിലെ താനഗാസി മുനിസിപ്പാലിറ്റിയിൽ നേഹാ ശർമ്മ 101 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. താനഗാസിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും നേഹയ്‌ക്കാണ്. രാഷ്‌ട്രീത്തിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് നാല് വർഷത്തോളം മാദ്ധ്യമപ്രവർത്തകയായിരുന്നു നേഹ. വിജയം നേടിയതോടെ താനഗാസി മുനിസിപ്പൽ ചെയർപേഴ്‌സൺ സ്ഥാനത്തേയ്‌ക്കും നേഹയുടെ പേര് പരിഗണിക്കപ്പെടുന്നുണ്ട്.
നഗരസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം മികച്ച മുന്നേറ്റമാണ് ഭരണകക്ഷിയായ ബിജെപി നേടിയത്. 4,171 വാർഡുകളിൽ ബിജെപി വിജയിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 3,597 വാർഡുകൾ മാത്രമാണ് നേടാനായത്. ജനവിധി ബിജെപിയുടെ ഭരണത്തിലും വികസന അജണ്ഡയിലുമുള്ള പൊതുജനവിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും ഇതൊരു ചരിത്രവിജയമാണെന്നും മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പ്രതികരിച്ചു.
Two 21-year-olds—Faiz Hassan (Congress) from Jaipur’s Ward 71 and Neha Sharma (BJP) from Alwar’s Thanagazi—won council seats in Rajasthan's civic polls.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ മീൻക്കെട്ടിൽ മീൻതേടിയിറങ്ങിയ നീർക്കാക്കകൾ