SignIn
Kerala Kaumudi Online
Saturday, 13 June 2026 10.03 AM IST

പൃഥ്വിയോടൊപ്പം ഹാഷിറും ടീമും

ss

പൃഥ്വിരാജ് നായകനായി വിപിൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന സന്തോഷ് ട്രോഫി എന്ന ചിത്രത്തിൽ അറുപതിലധികം പുതുമുഖങ്ങൾക്കൊപ്പം ഹാഷീറും ടീമും.

ചരിത്ര വിജയം നേടുന്ന വാഴ 2വിൽ തിളങ്ങിയ താരങ്ങളായ ഹാഷിർ,​ അലൻബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ സന്തോഷ് ട്രോഫിയിൽ പ്രധാന വേഷത്തിൽ എത്തുന്നു. സന്തോഷ് ട്രോഫിയുടെ അടുത്ത ഷെഡ്യൂൾ ജൂണിൽ ആരംഭിക്കും. വൈക്കത്ത് നടന്ന ആദ്യ ഷെഡ്യൂളിൽ പുതുമുഖങ്ങളാണ് അഭിനയിച്ചത്. അടുത്ത ഷെഡ്യൂളിൽ പൃഥ്വിരാജ് ജോയിൻ ചെയ്യും. വിപിൻദാസ് രചനയും നിർവഹിക്കുന്ന "സന്തോഷ് ട്രോഫി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മാണം. "ഗുരുവായൂരമ്പലനടയിൽ" എന്ന സൂപ്പർ‌ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്ന് വിപിൻദാസ് സംവിധാന ചെയ്യുന്ന സന്തോഷ് ട്രോഫിയുടെ മറ്റൊരു ലൊക്കേഷൻ തിരുവല്ലയാണ് , ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി. എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. കോ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. 120 ദിവസം നീളുന്ന ചിത്രീകരണം ആണ് പ്ലാൻ ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY