SignIn
Kerala Kaumudi Online
Saturday, 13 June 2026 10.04 AM IST

ആക്ഷൻ ഗേളായി മഞ്ജു വാര്യർ, 'മിസ്റ്റർ എക്സ്' ഏപ്രിൽ 17ന്

ss

ആര്യയും മഞ്ജു വാര്യരും പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ 'മിസ്റ്റർ എക്സ്' ഏപ്രിൽ 17ന് തിയേറ്ററിൽ. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം കാർത്തിക്, ശരത്കുമാർ, അനഘ, അതുല്യ രവി, റെയ്‌സ വിൽസൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ജുവാര്യർ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം ആണ് 'മിസ്റ്റർ എക്സ്'.

പ്രിൻസ് പിക്‌ചേഴ്സിന്റെ ബാനറിൽ ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം: ദിനു നൈനാൻ തോമസ്, വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് മിസ്റ്റർ എക്സ്.

പി.ആർ.ഒ: എ.എസ്. ദിനേശ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, RELEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY