SignIn
Kerala Kaumudi Online
Saturday, 13 June 2026 11.33 PM IST

'സിനിമ വിട്ടു, ബിസിനസുകാരനുമായുള്ള രഹസ്യവിവാഹത്തിൽ തൃഷയ്ക്ക് നാല് കുട്ടികൾ'; പ്രതികരിച്ച് നടി

trisha

കഴിഞ്ഞദിവസമാണ് നടി തൃഷ അഭിനയം നിർത്തുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.

'ഞാൻ സിനിമ ഉപേക്ഷിച്ചെന്നും ഒരു വലിയ ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും എനിക്ക് രണ്ട് വയസുള്ള നാല് കുട്ടികൾ ഉണ്ടെന്നും കേൾക്കുന്നു. ഇനി ഞാൻ എന്തെങ്കിലും ബാക്കിയുണ്ടോ? അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വാട്ട കഴിഞ്ഞോ' - എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി തൃഷയും തമിഴക വെട്രി കഴക്കം അദ്ധ്യക്ഷനും നടനുമായ വിജയ്‌യും പ്രണയത്തിലാണെന്ന തരത്തിൽ വലിയ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ നടി അഭിനയം ഉപേക്ഷിച്ചെന്നും ധനികനുമായുള്ള രഹസ്യവിവാഹത്തിൽ കുട്ടികൾ ഉണ്ടെന്നുമുള്ള വാർത്തകൾ പരന്നത്.

ഈ ഗോസിപ്പുകൾക്കിടയിൽ നടനും സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ ചിത്ര ലക്ഷ്‌മണന്റെ പ്രതികരണവും ചർച്ചയായിരുന്നു. തൃഷ അഭിനയം നിർത്തുന്നുവെന്നത് സത്യമാണെന്നും അപ്രോച്ച് ചെയ്തപ്പോൾ തൃഷ സിനിമകൾ നിരസിച്ചതായി ചില നിർമാതാക്കൾ പറഞ്ഞുവെന്നുമാണ് ചിത്ര ലക്ഷ്‌മൺ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയത്.

സൂര്യ നായകനായെത്തുന്ന കറുപ്പ് ആണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമലഹാസനും ചിമ്പുവും നായകന്മാരായെത്തിയ തഗ് ലൈഫ്, അജിത് നായകനായെത്തിയ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA KRISHNA, FAKENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY