
തിയേറ്രറിൽ വേണ്ടത്ര വിജയം നേടാതെ ഡിജിറ്രൽ റിലീസിന് ശേഷം കൾട്ട് ക്ലാസിക് ആയി മാറിയ തുംബാഡ് എന്ന ചിത്രത്തിന് രണ്ടാം ഭാഗം. മലയാളി താരം നിമിഷ സജയൻ ആണ് നായിക.നവാസുദ്ദീൻ സിദ്ദിഖിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിൽ നായകനായ സോഹം ഷാ ആണ് ‘തുംബാഡ് 2’ നിർമിക്കുന്നത്.ആദ്യ ഭാഗത്തിന്റെ കോ ഡയറക്ടറായിരുന്ന ആദേഷ് പ്രസാദ് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക.പെൻ സ്റ്റുഡിയോസും സോഹം ഷാ ഫിലിംസും ചേർന്നാണ് ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്. പോച്ചർ’, ഡബ്ബ കാർട്ടൽ തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയൻ, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സോഹം ഷാ നിർമിച്ച 'ക്രേസി"എന്ന ചിത്രത്തിന് വേണ്ടി നിമിഷ നേരത്തേ ശബ്ദം നൽകിയിരുന്നു. അതേസമയം രാഹി അനിൽ ബർവെ ആണ് തുംബാഡ് സംവിധാനം ചെയ്തത്. 15 കോടി ബജറ്റിൽ ഒരുക്കിയ തുംബാഡ് 2018 ൽ റിലീസ് ചെയ്തപ്പോൾ 12 കോടി നേടി . ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകർ സിനിമയുടെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
