SignIn
Kerala Kaumudi Online
Saturday, 13 June 2026 10.46 PM IST

മലയാളത്തിലേക്ക് വരാൻ ശ്രേയ ധന്വന്തരി

ss

മലയാള സിനിമയിലേക്ക് വരാൻ ഒരുങ്ങുകയാണ് നടി ശ്രേയ ധന്വന്തരി. ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ഛുപ് ആണ് ശ്രേയയുടെ ശ്രദ്ധേയ ചിത്രം. ഹിന്ദി ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ഛുപ്പിലെ നിള മേനോൻ എന്ന ശ്രേയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഹൈദരാബാദിൽ ജനിച്ച ശ്രേയ ദുബായിലും ബഹ്‌റിനിലുമാണ് വളർന്നത്. നടിയാകണമെന്ന ആഗ്രഹം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാരംഗത്തേക്ക് ചുവടുവയ്ക്കുന്നത് സിനിമയിൽ എത്തി എന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ലെന്ന് ശ്രേയ. പത്തു വർഷം എടുത്താണ് ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത്. എങ്ങനെയാണ് ഇവിടെ വരെ എത്തിനിൽക്കുന്നതെന്ന് ചോദിച്ചാൽ എനിക്കിപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

താമസസ്ഥലമില്ലാതെ എത്രയോ കാലം കടന്നുപോയി. വിശപ്പ് സഹിക്കേണ്ടിവന്ന എത്രയോ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഞാൻ ഇതെല്ലാം തരണം ചെയ്ത് ഇവിടെ എത്തിയതെന്ന് എനിക്ക് അറിയില്ല. ശ്രേയയുടെ വാക്കുകൾ. മോഡലിംഗ് രംഗത്തുനിന്നാണ് ശ്രേയയുടെ വരവ്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. വൈ മീറ്റ് ഇന്ത്യ എന്ന ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം. ദ ഫാമിലി മാൻ വെബ് സീരിസ് ഏറെ ആരാധകരെ നേടിക്കൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY