
സ്റ്റൈലിഷ് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി സിമ്രാൻ. ഫോർമൽ ലുക്കിൽ ഉള്ളതാണ് സിമ്രാന്റെ പുതിയ ചിത്രങ്ങൾ. നരച്ച മുടിയുമായി സിമ്രാൻ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാരി ധരിച്ച് സിംപിൾ ലുക്കിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സിമ്രാന്റെ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. മോഡേൺ വസ്‌ത്രങ്ങളേക്കാൾ സാരി ആണ് ഇഷ്ടം എന്ന് സിമ്രാൻ പറയാറുണ്ട്. എന്നാൽ മോഡേൺ വേഷത്തിൽ ഏറെ തിളങ്ങിയിട്ടുണ്ട് . കോട്ടൺ സാരിയോടാണ് കൂടുതൽ പ്രിയം എന്നും 350 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ള കോട്ടൺ സാരികൾ താൻ വാങ്ങിയിട്ടുണ്ടെന്നും സിമ്രാൻ പറയാറുണ്ട്.
''ചിലർക്ക് സാരിയുടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയാറുണ്ട്. എന്നാൽ എനിക്ക് ഏറ്റവും കംഫർട്ടായ വസ്‌ത്രം ആണ് സാരി. ജീൻസും ടീഷർട്ടും കുർത്തയും പോലെ തന്നെയാണിതും. വലിയ ബോർഡറുകളുള്ള സാരിയാണ് ഏറ്റവും ഇഷ്ടം. ഒരേ പാറ്റേണിൽ തന്നെയുള്ള പല നിറം സാരികൾ എന്റെ കളക്ഷനിലുണ്ട്. ആദ്യമായി സാരി വാങ്ങുന്നത് കോളേജിൽ പഠിക്കുമ്പോഴാണ്. ആ സാരി ഇപ്പോഴും ഓർമ്മയിലുണ്ട്. പച്ചയും മഞ്ഞയും കലർന്ന ഒരു ഷിഫോൺ സാരി. നല്ല സാരിയാണെന്ന് എനിക്ക് തോന്നിയാൽ ഞാൻ എവിടെ നിന്നും വാങ്ങും. ബ്രാൻഡും വിലയും ഒന്നും നോക്കില്ല. എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ 100 രൂപ കൊടുത്തും ലക്ഷങ്ങൾ കൊടുത്തും വാങ്ങും - സിമ്രാന്റെ വാക്കുകൾ.സിനിമയിലെ രണ്ടാം വരവ് ആഘോഷിക്കുകയാണ് താരം. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ താരനായികയായിരുന്നു സിമ്രാൻ. സൂപ്പർ താരങ്ങൾക്ക് ഒപ്പം വൻ ഹിറ്റുകളിൽ തിളങ്ങിയ സിമ്രാൻ വിവാഹശേഷം അഭിനയരംഗത്തുനിന്നു മാറി നിന്നെങ്കിലും 'ടൂറിസ്റ്റ് ഫാമിലി'യിലൂടെ മടങ്ങിയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
