
നിവിൻ പോളി , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബ യൂണിറ്റ് തുടർ ചിത്രീകരണം ഇനി ഗോവയിൽ . ഇപ്പോൾ ഷെഡ്യൂൾ ബ്രേക്കിലായ ചിത്രം ഏപ്രിൽ 18ന് ശേഷം ഗോവയിൽ ആരംഭിക്കും. ഗോവയിൽ അഞ്ചു ദിവസത്തെ ചിത്രീകരണത്തിനുശേഷം പാക്കപ്പ് ആകും. ചാലക്കുടി, പാലക്കാട് എന്നിവിടങ്ങളിലായി 93 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ജനുവരിയിൽ ചാലക്കുടിയിൽ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രേമലു എന്ന ബ്ളോക് ബസ്റ്ററിനുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്നു. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമായ ബത്ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായാണ് ഒരുങ്ങുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. സംവിധാന അരങ്ങേറ്റ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾക്ക് കിരൺ ജോസിയോടൊപ്പം ചേർന്നാണ് ഗിരീഷ് എ.ഡി രചന നിർവഹിച്ചത്. ഛായാഗ്രഹണം അജ്മൽ സാബു.ഗാനങ്ങൾ വിനായക് ശശികുമാർ, വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, എഡിറ്റർ ആകാശ് ജോസഫ് , ഭാവന റിലീസ് ആണ് വിതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
