SignIn
Kerala Kaumudi Online
Sunday, 14 June 2026 5.37 PM IST

'രണ്ടുതവണ വിവാഹമോചിതയായി, മഞ്ജുവിനെ കല്യാണം കഴിക്കുന്നതിന് മുമ്പ് ജോത്സ്യൻ സുജിത്തിനോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു'

manju-pillai

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. സിനിമയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും നിറഞ്ഞുനിൽക്കുന്ന മഞ്ജുവിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുറന്നുപറഞ്ഞരിക്കുന്നത്.

'ഇത്രയും വർഷമായി അഭിനയരംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടില്ല, കേട്ടിട്ടുമില്ല. സീരിയലിൽ അഭിനയിച്ചിരുന്നപ്പോൾ നടൻ മുകുന്ദൻ മേനോനെയാണ് മഞ്ജു പ്രണയിച്ച് വിവാഹം കഴിച്ചത്. ആ ബന്ധത്തിന് അധികനാൾ ആയുസുണ്ടായില്ല. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ഛായാഗ്രഹകനായ സുജിത്ത് വാസുദേവുമായി പ്രണയത്തിലാകുന്നത്. സുജിത്ത് അന്ന് സീരിയൽ ക്യാമറാമാനായിരുന്നു. പിന്നീട് സിനിമാരംഗത്തെത്തി. ദൃശ്യം, ലൂസിഫർ, എമ്പുരാൻ, അനാർക്കലി, പുണ്യാളൻ അഗർബത്തീസ്, മെമ്മറീസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.

വളരെ സന്തോഷപ്രദമായ ജീവിതമായിരുന്നു അവരുടേത്. മഞ്ജുവിനും സുജിത്തിനും ഒരു മകളുണ്ട് ദയ സുജിത്ത്. നി‌ഭാഗ്യകരമെന്ന് പറയട്ടെ 23 വർഷം മാത്രമേ ആ വിവാഹജീവിതം നീണ്ടുനിന്നുള്ളു. അവർ നല്ല സുഹൃത്തുക്കളായാണ് പിരിഞ്ഞത്. പരസ്‌പരം പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടായിരിക്കും അവർ പിരിഞ്ഞത്.

മുമ്പൊരിക്കൽ തന്റെ വിവാഹത്തെക്കുറിച്ച് സുജിത്ത് ഒരിക്കൽ പറഞ്ഞിരുന്നു. കരുനാഗപ്പള്ളിയിൽ വച്ച് ഒരു ജോത്സ്യനെ സുജിത് കണ്ടിരുന്നു. 29 വയസാകുമ്പോൾ വിനോദവ്യവസായത്തിലുള്ള ഒരാളെ വിവാഹം ചെയ്യും, അവർ വിവാഹമോചിതയായിരിക്കും എന്നുമാണ് സുജിത്തിനോട് ജോത്സ്യൻ പറഞ്ഞത്. അന്ന് അത് കാര്യമാക്കിയില്ലെങ്കിലും അയാൾ പറഞ്ഞതെല്ലാം പിന്നീട് ശരിയായെന്ന് സുജിത്ത് പറഞ്ഞു' - ആലപ്പി അഷ്‌റഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU PILLAI, SUJITH, DAYA SUJITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY