SignIn
Kerala Kaumudi Online
Monday, 15 June 2026 10.21 PM IST

സവിൻ സായുടെയും കൃഷ്ണദാസ് മുരളിയുടെയും ചിത്രങ്ങളുമായി ശ്രീ ഗോകുലം മുവീസ്

ss

ബ്ളോക് ബസ്റ്റർ ചിത്രം വാഴ 2വിന്റെ സംവിധായകൻ സവിൻ സാ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കും.

ഹിറ്റിൽനിന്ന് സൂപ്പർ ഹിറ്റിലേക്ക് നീങ്ങുന്ന മോഹിനിയാട്ടം ഒരുക്കിയ കൃഷ്ണദാസ് മുരളിയുടെ അടുത്ത ചിത്രവും ശ്രീ ഗോകുലം മുവീസ് നിർമ്മിക്കും. ഇരുചിത്രങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കോ പ്രൊഡ്യൂസർ ബൈജു ഗോപാലൻ , വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി അതേസമയം ജയസൂര്യ നായകനായ കത്തനാർ, എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ വിഷ്ണു മോഹൻ ചിത്രം എന്നിവ ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY