SignIn
Kerala Kaumudi Online
Monday, 15 June 2026 11.54 PM IST

നൃത്തച്ചുവടവുമായി വിരാട് നാഗബന്ധം രണ്ടാം ഗാനം

ss

വിരാട് കർണ നായകനായി അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്. "സുര സുര താരാദീപം" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ് തത് . ജുനൈദ് കുമാർ- അഭേ ടീം സംഗീതം ഒരുക്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് ശബ്ദം പകർന്നത് അർജുൻ വിജയ്, അനില രാജീവ്, ബ്രിന്ദ എന്നിവർ ചേർന്നാണ്. സന്തോഷ് വർമയാണ് വരികൾ രചിച്ചത്. വിരാട് കർണയുടെ മികച്ച നൃത്തച്ചുവടുകളുമായി പുറത്തു വന്ന "സുര സുര" ഗാനം വമ്പൻ കാൻവാസിൽ ആണ് ചിത്രീകരിച്ചിക്കുന്നത്.

നായികമാരായ നഭാ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരും ഗാനരംഗത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ .അടുത്തിടെ ചിത്രത്തിലെ "നമോ രേ" എന്ന ഗാനവും പുറത്തുവന്നു.ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് മറ്റു പ്രധാന താരങ്ങൾ.എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ജൂലായ് 3ന് പ്രദർശനത്തിനെത്തും. പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY