
ആര്യ, മഞ്ജു വാര്യർ,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം "മിസ്റ്റർ എക്സ്" കേരളത്തിലെ തിയേറ്ററുകളിലെത്തി. മഞ്ജു വാര്യരുടെ തീപാറുന്ന ആക്ഷൻ സീക്വൻസുകളും ആര്യ- ശരത്കുമാർ ഉൾപ്പെടെ തെന്നിന്ത്യൻ താരങ്ങളുടെ ത്രസിപ്പിക്കുന്ന പ്രകടനവും പ്രേക്ഷകർക്ക് മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്നു. വിഷ്ണു വിശാൽ നായകനായ എഫ്.ഐ.ആറി"നു ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഡമായ സംഭവങ്ങളെ ആസ്പദമാക്കിയാണ്. രാജ്യത്തെ നടുക്കിയ അഞ്ചു സംഭവങ്ങൾ ആസ്പദമാക്കിയാണ് കഥ .ഗൗതം കാർത്തിക്, അതുല്യ രവി,അനഘ,റൈസ വിൽസൺ എന്നിവരാണ് മറ്റ് താരങ്ങൾ.
മാവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീത് ജെയിൻ, എസ് .ലക്ഷ്മൺ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം-അരുൺ വിൻസന്റ്, സംഗീതം-ദിപു നൈനാൻ തോമസ്, എഡിറ്റിംഗ്- പ്രസന്ന ജി. കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശ്രാവന്ദി സൈനാധ്,ആക്ഷൻ-സ്റ്റണ്ട് സിൽവ, പി. ആർ. എ..എസ്. ദിനേശ്,മനു ശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
