
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ടീസർ ഇന്ന് പുറത്തിറങ്ങും. ഇക്കുറി ജോർജുകുട്ടി അകത്താകുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. നിഗൂഢത നിറഞ്ഞതായിരിക്കും ടീസർ.
ദൃശ്യത്തിന്റെ ആദ്യ രണ്ടുഭാഗങ്ങളും ബ്ളോക് ബസ്റ്റർ വിജയം നേടിയിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത്, ഇർഷാദ് അലി തുടങ്ങി നീണ്ട താരനിരയുണ്ട്. മോഹൻലാലിന്റെ ജന്മദിനമായ മേയ് 21ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം, എഡിറ്റർ വിനായക്, സംഗീതം അനിൽ ജോൺസൺ. പി.ആർ.ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
