SignIn
Kerala Kaumudi Online
Saturday, 09 May 2026 4.18 PM IST

സബ്സ്ക്രിപ്ഷ്ൻ വീഡിയോ ലീക്കായി , ഹൻസികയുടെ ഫോളോവേഴ്സ് എട്ടിരട്ടിയായി

Increase Font Size Decrease Font Size Print Page
sss

മാസവരുമാനം 10ലക്ഷം

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഹൻസിക കൃഷ്ണയെ ചുറ്റിപ്പറ്റി പുതിയ വിവാദം. ഹൻസിക തന്റെ ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനുവേണ്ടി മാത്രം പങ്കുവച്ച ഒരു ബോൾഡ് വീഡിയോ പുറത്തായതാണ് വിവാദങ്ങൾക്ക് ആധാരം. വീഡിയോ വൈറലായതോടെ ഹൻസികയുടെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന. നേരത്തേ 315ഓളം സബ്സ്ക്രൈബേഴ്സ് മാത്രം ഉണ്ടായിരുന്ന ഹൻസികയുടെ അക്കൗണ്ടിലേക്ക് ഒറ്റ ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകൾ എത്തി. നിലവിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 2777 കടന്നതായാണ് റിപ്പോർട്ട്. ഒരാൾക്ക് 390 രൂപയാണ് മാസ സബ്സ്ക്രിപ്ഷൻ. ഏകദേശം പത്തുലക്ഷത്തിലധികം രൂപ ഒരു മാസം ഹൻസികയ്ക്ക് വരുമാനമായി ലഭിക്കുന്നു. ഈ സംഭവത്തിനു പിന്നാലെ ഹൻസികയ്ക്കും കുടുംബത്തിനും എതിരെ വലിയ രീതിയിൽ സൈബർ ആക്രമണവും വിമർശനവും ഉയരുന്നു.

അതേ സമയം ഹൻസികയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തുണ്ട്. പ്രചരിക്കുന്ന വീഡിയോ എ ഐ ഉപയോഗിച്ച് നിർമ്മിച്ച ഡീപ്പ് ഫേക്ക് ആണെന്നാണ് ഇവരുടെ വാദം. എന്നാൽ ഹൻസികയോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നസ്ലിൻ നായകനാകുന്ന ബാച്ച്ലർ പാർട്ടി 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ് ഹൻസിക.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.