SignIn
Kerala Kaumudi Online
Sunday, 10 May 2026 3.10 AM IST

എൽ.കെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

Increase Font Size Decrease Font Size Print Page
adroor

കൊച്ചി : ഡെൽഹിയിലെ എൽ.കെ ഫൗണ്ടേഷന്റെ രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കൊച്ചിയിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് വേദികളിലായാണ് ഫിലിം ഫെസ്റ്റിവൽ നടന്നത്. ഫെസ്റ്റിവലിൽ ഷാജി എം കരുൺ, ശ്യാം ബെനഗൽ എന്നിവരുടെ അനുസ്മരണം നടന്നു. ഫെസ്റ്റിവലിലേക്ക് ഇന്ത്യയിലും വിദേശത്തും നിന്നുമായി 1200 ഓളം ഷോർട്ട് ഫിലിമുകൾ വിവിധ കാറ്റഗറികളിലേക്കായി മത്സരത്തിലേക്ക് ലഭിച്ചിരുന്നു. അവാർഡിന് അർഹമായ തിരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ പ്രത്യേകം പ്രദർശിപ്പിച്ചു. ‘റെഡ് സാൻഡ്’ എന്ന തമിഴ് ഷോർട്ട് ഫിലിമാണ് മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഷോർട്ട് ഫിലിമിന് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഫലകവും സമ്മാനിച്ചു.

കൂടാതെ ഡോക്യുമെന്ററി, ക്യാമ്പസ്, സ്റ്റുഡൻസ്, ആനിമേഷൻ എന്നീ കാറ്റഗറികളിൽ മികച്ച ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും, മൊമന്റോയും സമ്മാനിച്ചു. ഫെസ്റ്റിവലിൽ ഇന്ത്യയിലും വിദേശത്തും നിന്നുമായി 3500 ഓളം പേർ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ വിവിധ വിഭാഗങ്ങളിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ പ്രതിഭകളെ ആദരിക്കൽ, അനുസ്മരണം, ഓപ്പൺ ഫോറം, റെഡ് കാർപെറ്റ് എന്നിവ ചലച്ചിത്ര മേളയുടെ പ്രേത്യേകതകളായിരുന്നു. ഫെസ്റ്റിവലിൽ സിംഗപ്പൂർ ഫിലിം ക്രിട്ടിക്സ് ഫിലിപ് ഛേ, ജൂറി ചെയർമാൻ കമൽ സംവിധായകരായ ടി വി ചന്ദ്രൻ , ഹൗബം പബൻകുമാർ, ഡോ . ബിജു, സുനന്ദ ബട്ട് നടന്മാരായ രജത് കപൂർ, വിനീത് കുമാർ ഫിലിം ഫെഡറേഷൻ ഇന്ത്യ പ്രസിഡന്റ് വി കെ ജോസഫ്, സണ്ണി ജോസഫ്, സോഹൻ റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ സ്വാഗതം ആശംസിച്ചു .

TAGS: FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.