
ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തുന്നത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമാണ് തീർത്ഥാടകർ എത്തുന്നത്. ഇത്രയും വലിയ ജനക്കൂട്ടം എത്തുമ്പോൾ ഏറ്റവും പ്രധാനമായി വേണ്ടത് സുരക്ഷിതവും നല്ലതുമായ റോഡുകളാണ്. ഇതു മനസിലാക്കിയാണ് പൊതുമരാമത്ത് വകുപ്പ് ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി റോഡ് വികസനത്തിനായി വലിയ പദ്ധതി തയ്യാറാക്കിയത്. ഏകദേശം 450കോടി രൂപയുടെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് വിവിധറോഡുകളുടെ നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |