SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.56 AM IST

ശബരിമലയിൽ ആധുനിക വിശ്രമകേന്ദ്രങ്ങൾ

saba
f

തിരുവനന്തപുരം: ശബരിമല,പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആധുനികസൗകര്യങ്ങളോടു കൂടിയ വിശ്രമകേന്ദ്രങ്ങൾ സജ്ജീകരിക്കുകയാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയെ അറിയിച്ചു. ശബരിമലയിൽ 5000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാനുള്ള അന്നദാനമണ്ഡപം, തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനുള്ള ദർശനം കോംപ്ലക്സ്, ആധുനിക ടോയ്ലറ്റുകൾ,​ നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് സൗകര്യം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ 9.33 ഹെക്ടർ സ്ഥലത്ത് കോർ ഏരിയ വികസനപദ്ധതി നടപ്പാക്കും. അന്നദാനമണ്ഡപം, റെസ്റ്റിംഗ് പവലിയനുകൾ, നടപ്പാതകൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA