
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശ്രീകോവിലിലെ സ്വർണ സാമ്പിളുകൾ ജംഷഡ്പൂർ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലാണ് പരിശോധിക്കുന്നത്. ഫലം ഉടൻ കിട്ടുമെന്നാണ് കരുതുന്നത്. ഇതു ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി അന്വേഷണം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു. ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാർ, എൻ.വാസു, പി.എസ്.പ്രശാന്ത് എന്നിവരുൾപ്പെടെ 16പേരെ അറസ്റ്റുചെയ്തു. എല്ലാവരും പിന്നീട് ജാമ്യം നേടി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പ്രതിയുമായ ബി. മുരാരി ബാബു മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |