
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭക്ഷണച്ചെലവിനായി 3.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സേനാ വിഭാഗങ്ങൾക്ക് മാത്രമേ മെസ് സൗകര്യം അനുവദിക്കാവൂ എന്ന നിബന്ധനയോടെ ഒരാൾക്ക് 90 രൂപ നിരക്കിൽ 4 ലക്ഷം പേർക്ക് 3,60,00,000 രൂപ അനുവദിച്ച് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കി. കഴിഞ്ഞ തവണ ആളൊന്നിന് 79 രൂപയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മെസ്സ് സൗജന്യമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |