SignIn
Kerala Kaumudi Online
Tuesday, 13 October 2026 12.56 AM IST

ശബരിമല: 5 ലക്ഷം സേഫ്റ്റി റിസ്റ്റ് ബാൻഡുകൾ വാങ്ങും

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലയളവിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 5 ലക്ഷം ചൈൽഡ് സേഫ്റ്റി റിസ്റ്റ് ബാൻഡുകൾ വാങ്ങാൻ പൊലീസിന് അനുമതി നൽകി. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികൾ രക്ഷിതാക്കളിൽ നിന്നു വേർപെട്ടുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും അങ്ങനെ ഉണ്ടായാൽ വേഗത്തിൽ കണ്ടെത്തി രക്ഷാകർത്താക്കളുമായി ഒന്നിപ്പിക്കാനുമാണ് ഈ സംവിധാനം. 1.35 രൂപ നിരക്കിൽ 5 ലക്ഷം ബാൻഡുകൾ വാങ്ങാൻ 6,75,000 രൂപയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA