SignIn
Kerala Kaumudi Online
Friday, 16 October 2026 1.18 AM IST

ശബരിമല: ശുചിമുറിയും കുളിമുറിയും സൗജന്യമാക്കി

sabarimala-women-entry

തിരുവനന്തപുരം: ഇത്തവണമുതൽ ശബരിമലയിലെ ശുചിമുറികളും കുളിമുറികളും സൗജന്യമായി ഭക്തർക്ക് ഉപയോഗിക്കാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലുള്ള ശുചിമുറികളാണ് സൗജന്യമായി ഉപയോഗിക്കാൻ കഴിയുക. ഉയർന്ന നിലവാരത്തിലുള്ള ശുചീകരണം ഉറപ്പാക്കാൻ കരാർ ക്ഷണിച്ച് പരിചയസമ്പന്നരായ ഏജൻസിയെ ഏൽപ്പിക്കും. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെക്കുറിച്ചുമുള്ള പരാതികളുടെ സാഹചര്യത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ പിൽഗ്രിം റിലീഫ് ഫണ്ടിലേക്ക് ഭക്തർക്ക് സ്വമേധയാ അഞ്ചു രൂപ മുതൽ നൽകാനുള്ള സൗകര്യമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA