
കൊച്ചി: ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ 31നകം പൂർത്തിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിശദമായ റിപ്പോർട്ട് 14ന് ദേവസ്വം ചീഫ് എൻജിനിയർ കോടതിയിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നൊരുക്കങ്ങൾ 31ന് തീർക്കാൻ നിർദ്ദേശിച്ചത്. ഇതിനുപുറമെ ദേവസ്വം മന്ത്രിയുടെ അദ്ധ്യക്ഷതയിലും അവലോകന യോഗങ്ങൾ ചേർന്നിരുന്നു. എരുമേലിയിലെ ശുചീകരണത്തിന്റെ ഭാഗമായി വലിയ തോട്ടിലെയും തടയണയിലെയും മാലിന്യങ്ങൾ നീക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ചാലക്കയം - പമ്പ പാതയുടെ അറ്റകുറ്റപ്പണിക്കായി സർക്കാർ 15 കോടി രൂപ അനുവദിച്ചതായും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |