SignIn
Kerala Kaumudi Online
Friday, 25 September 2026 12.58 AM IST

ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ്

തൃശൂർ : ജില്ലയിൽ ഞായറാഴ്ച ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് മടങ്ങിയ തൃശൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് അതിർത്തിയിൽ നടത്തിയ പരിശോധയിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിലവിൽ വീടുകളിൽ 6,190 പേരും ആശുപത്രികളിൽ 31 പേരും ഉൾപ്പെടെ ആകെ 6,221 പേരാണ് നിരീക്ഷണത്തിലുള്ളത്.

ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 29 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1527 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 1490 സാമ്പിളുകളുടെ പരിശോധനാഫലം വന്നു. ഇനി 37 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. അന്തർ സംസ്ഥാന യാത്രക്കാർ, പൊലീസ്, വ്യാപാരികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലെ 297 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾക്ക് പുറമെയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL